വിചാരണക്കൊടുവിൽ
വിമൂകതയിൽ
വിലങ്ങണിയിച്ച്
മുദ്രണം ചെയ്യപ്പെട്ടിട്ടും
വരിയുടയാത്ത,
വിലക്കെടുക്കാനാവാത്ത,
കുരുത്തംകെട്ട
ചില വാക്ക് ചീളുകൾ
വിരലതിരിട്ട
വിലക്കുകൾ പൊട്ടിച്ച്
ചിതറിത്തെറിച്ച് പായുന്നു...
അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കഥയും കവിതയും ഒന്നും എഴുതരുതെന്നാണ് പറയാറ്. അനുഭവങ്ങളുടെ വര്ണ്ണപകിട്ടിലാത്തതു കൊണ്ടാവാം എന്റെ എഴുത്തിനു ഗുണവും മണവും ഒന്നും കാണണമെന്നില്ല. എന്നാലും മനസ്സിന്റെ നടവഴിയോരത്ത് ഈ കടലാസ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു രസം … അതില്‍ ചിലത് ഞാന്‍ ഇവിടെ പൊഴിക്കട്ടേ…