Monday, October 12, 2015

ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മുകില്‍ പോലെ മിഴികളില്‍ പെരുകി പടരുന്ന
ഇരവിനാഴങ്ങളില്‍ ചിത്തം പുതയവേ
കടല്‍ പോലെ എന്‍ നെഞ്ചില്‍ അലയടിച്ചുയരുന്ന
മൌനക്കയങ്ങളില്‍ മുങ്ങി മറയവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മരണത്തിന്‍ ചെറുപതിപ്പായ മയക്കത്തിന്‍
ലഹരിയെന്‍ സിരകളിലാകെ നിറയവേ
മനസിനാഴങ്ങളില്‍ അറിയാതെ മുള പൊട്ടി
സുഖമുള്ളൊരാലസ്യമായി വേരാഴ്ത്തവെ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

മറവി തീര്‍ത്ത മണല്‍ പുറ്റ് പൊട്ടിച്ച്
ചിറക് മുളച്ചൊരാ പഴയ സ്മരണകള്‍
ഇരുള്‍ മെല്ലെ തിന്നുന്നൊരിത്തിരി വെട്ടത്തെ
പുണരുവാനാശിച്ച് മൂളി പറക്കവേ
ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

11 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
  2. ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
    ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍
    നല്ല വരികള്‍. ഇഷ്ടമായി.................

    ReplyDelete
  3. നന്നായിരിക്കുന്നു.ദുഃഖമാണല്ലോ പ്രമേയമെന്ന് ഓർത്ത്‌ പോയി.

    ഇനിയും വരാം. shahid ibrahimഅയച്ച ലിങ്കിൽ നിന്ന് വന്നതാണു.

    ReplyDelete
    Replies
    1. നന്ദി സുധി. ദുഖമല്ല ഉറക്കത്തിലേക്കും അതു കഴിഞ്ഞ് സ്വപ്നത്തിലേക്കും ഉള്ള വഴുതിവീഴലായിരുന്നു ഉദ്യേശിച്ചത്. പാളി പോയല്ലേ? :) Please convey my thanks to Shahid for sharing the link

      Delete
  4. മരണത്തിന്‍ ചെറുപതിപ്പായ മയക്കത്തിന്‍
    ലഹരിയെന്‍ സിരകളിലാകെ നിറയവേ
    മനസിനാഴങ്ങളില്‍ അറിയാതെ മുള പൊട്ടി
    സുഖമുള്ളൊരാലസ്യമായി വേരാഴ്ത്തവെ
    ഒഴുകുന്നതേതേതു വഴികളിലേക്കു ഞാന്‍
    ഉണരുന്നതാരുടെ സ്വപ്നത്തിലെക്കു ഞാന്‍

    ഏറെ ഇഷ്ടപ്പെട്ടു ഈ വരികള്‍......
    വളരെ നന്നായി..... ആശംസകൾ നേരുന്നു.....
    ബ്ലോഗസ്സാപ്പ് ലിങ്കിലൂടെ കയറി വന്നതാണ്.....

    ReplyDelete
    Replies
    1. വായനക്ക്നന്ദി വിനോദ്

      Delete