ഈ കടല്‍ക്കരയില്‍
ഞാന്‍ കാത്തിരിക്കുന്നു…
പാതി മുറിഞ്ഞൊരു കനവിന്റെ
പുനര്‍ജനിക്കായി…
ചേക്കേറാനൊരു കൂടും
കൂട്ടിലൊരു കൂട്ടിനുമായി…
വഴി പിരിഞ്ഞേറെ ദൂരം
നീ പോയെങ്കിലും
വീണ്ടുമാപ്പഴയ വഴികളില്‍
തിരികെയെത്താനായി….
ഒന്നു കാതോര്‍ത്താല്‍ നിനക്കു കേള്‍ക്കാം
കോടക്കാറ്റൂതും പോലെ
എന്റെ നെഞ്ചില്‍
നിന്നോര്‍മ്മകള്‍ ഇരമ്പുന്നത്…
നിന്റെ കാത്തിരിപ്പിന്റെ കൂട്ടുള്ളപ്പോള്‍
ഞാനെങ്ങനെ ഏകനാകും?
"നിന്റെ കാത്തിരിപ്പിന്റെ കൂട്ടുള്ളപ്പോള്‍
ReplyDeleteഞാനെങ്ങനെ ഏകനാകും"
തികച്ചും അര്‍ത്ഥവത്തായ വരികള്‍ !
കാത്തിരിക്കാന്‍ ഒരാള്‍ ഉള്ളതിന്റെ സുഖം!
(വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റണെ)
നന്ദി സോണി... വേരിഫിക്കേഷന്‍ ഒഴിവാക്കി
Deleteഎളുപ്പം മനസ്സിലാവുന്ന... മനോഹരമായ വരികൾ.... ഇനിയുമെഴുതുക
ReplyDeleteനന്ദി സുമേഷ്
Deleteപകലൊടുങ്ങാന്‍ തുടങ്ങുന്ന
ReplyDeleteഈ കടല്‍ക്കരയില്‍
ഞാന്‍ കാത്തിരിക്കുന്നു…
പാതി മുറിഞ്ഞൊരു കനവിന്റെ
പുനര്‍ജനിക്കായി
അതേയ് ഈ കമന്റ് ഇടാനുള്ള വെരിഫിക്കേഷന്‍ ഒഴിവക്കൂന്നെ
നന്ദി ആചര്യന്‍... വേരിഫിക്കേഷന്‍ ഒഴിവാക്കി
Delete