ഒരു പുല്‍നാമ്പും തളിര്‍ക്കാത്ത
തരിശ്ശായിരുന്നു ഞാന്‍
പാറി വന്നൊരു പാഴ്വിത്ത്
പൊട്ടികിളിര്‍ത്തൊരു കളയായിരുന്നു നീ
ഹ്രിദയത്തില്‍ വേരാഴ്ത്തി
എന്റെ നോവുറ്റി നീ വളര്‍ന്നു
ഒറ്റമരകാടായി നീ
എന്റെ സിരകളില്‍ പന്തലിക്കുമ്പോള്‍
നിന്റെ വേരുപടലങ്ങള്‍
എന്റെ ഉള്ളിന്റെ ആഴങ്ങള്‍ തേടുമ്പോള്‍
ഞാന്‍ മടങ്ങുന്നു
മണ്ണോട് മണ്ണായി വീണ്ടും തരിശ്ശിടുന്നു
No comments:
Post a Comment