Monday, February 4, 2013

മഴക്കാറ്റ്


നീ...

ആര്‍ത്ത് പെയ്ത മഴ
ബാക്കിവച്ച
പുതുമണം പേറുന്ന
ഈറന്‍കാറ്റ്

നീര്‍വലിയുന്ന
മണല്‍ ക്യാന്‍വാസില്‍
വെയില്‍ വരക്കുന്ന
നിഴല്‍ ചിത്രങ്ങള്‍
ഉലച്ച് രസിക്കുന്ന
ഇളംകാറ്റ്

മനസാഴങ്ങളില്‍
കാലം അടക്കിയ
മറവിയുടെ വിത്തുകള്‍ക്ക്
മഴയില്‍ മുളപൊട്ടാനായ്
ആഞ്ഞ് വീശുന്ന
ഓര്‍മ്മക്കാറ്റ്

തണുപ്പ് പുതച്ച
രാത്രികളില്‍
ഇരുട്ട് പുതച്ച്
എന്നോടൊപ്പം
കുളിര്‍ കായാനെത്തുന്ന
രാക്കാറ്റ്

4 comments:

  1. രാക്കാറ്റ് പോലെ

    ReplyDelete
  2. കാലം തെറ്റിവരുന്ന ഓർമ്മക്കാറ്റിൽ അടിതെറ്റും അല്ലെ...... ?
    ഇഷ്ടം ഈ കാറ്റിനൊട്

    ReplyDelete