കടലെത്താനാകാതെ
ഉയിരറ്റ പുഴകള്‍
മഴനീരായ് വീണ്ടും
മഴനീരായ് വീണ്ടും
പിറക്കാറുണ്ട്
ഇടറുന്ന പാട്ടുപോല്‍
ഇടറുന്ന പാട്ടുപോല്‍
അവരുടെ തേങ്ങല്‍
ഈറന്‍ നിലാരാവില്‍
ഈറന്‍ നിലാരാവില്‍
കേള്‍ക്കാറുണ്ട്
തുടരുവാനാകാതെ
തുടരുവാനാകാതെ
പോയ കിനാവുകള്‍
മഴവില്ലായ് മാനത്ത്
മഴവില്ലായ് മാനത്ത്
വിരിയാറുണ്ട്
ഇടിമിന്നലാകുന്ന
മിഴികളാലാരേയോ
ഇരവിലും പകലിലും
തിരയാറുണ്ട്
കടലിനായ് കരുതിയ
പുഴയുടെ മോഹങ്ങൾ
മഴമുകിൽ ചന്തമായ്
കാണാറുണ്ട്
ഒടുവിലൊരിടവത്തിൽ
ഒഴിയാതെ ചൊരിയുന്ന
കവിതയായ് കടലിലേ
ക്കണയാറുണ്ട്
കടല്‍മഴ മനോഹരമായിട്ടുണ്ട്
ReplyDeleteനന്ദി അജിത്ത് സര്‍
Deleteമനോഹരം
ReplyDeleteനന്ദി
Deleteമാനത്തു വിരിയുന്ന മഴവില്‍ കിനാവുകള്‍ ...!
ReplyDeleteകൊള്ളാം!!!!
ReplyDeleteThanks
Delete