അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കഥയും കവിതയും ഒന്നും എഴുതരുതെന്നാണ് പറയാറ്. അനുഭവങ്ങളുടെ വര്ണ്ണപകിട്ടിലാത്തതു കൊണ്ടാവാം എന്റെ എഴുത്തിനു ഗുണവും മണവും ഒന്നും കാണണമെന്നില്ല. എന്നാലും മനസ്സിന്റെ നടവഴിയോരത്ത് ഈ കടലാസ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു രസം … അതില്‍ ചിലത് ഞാന്‍ ഇവിടെ പൊഴിക്കട്ടേ…
Wednesday, November 30, 2016
ചില ട്രെയിൻ യാത്രാ ചിന്തകൾ
കാലം കണക്കേ നീളുമീ പാതയിൽ
ചൂളം വിളിച്ചുകൊണ്ടോടുന്ന യാനം
പാളം തെറ്റിയ ചിന്തകളായ് ഞാനും
ജാലകമോരത്ത് കാറ്റ് കായുന്നു
ഒാടി മായുന്ന ജാലക കാഴ്ച്ചകൾ
പോയി മായും നേരമോർമിച്ചു പോയി ഞാൻ പാളത്തിലേറി പായുന്ന പാച്ചലിൽ
കാണാൻ മറന്നെത്ര ചേലുളള കാഴ്ച്ചകൾ
No comments:
Post a Comment