Wednesday, October 14, 2015

രണ്ട് സെൽഫി കവിതകൾ

            1
ഒപ്പിയെടുക്കില്ല
ഒലിച്ചിറങ്ങും നിൻ
ഒരിറ്റു കണ്ണീർ പോലും
എന്നാലും
ഒപ്പംനിന്നെടുക്കും
ഒത്തിരി ലൈക് നേടാൻ
ഒരൊറ്റ സ്നാപ്പ്

               2
ഒറ്റൊരു ക്ലിക്ക് കൊണ്ടായിരുന്നു
ഞാനെന്നെ തന്നെ
ഒറ്റുകൊടുത്തത്
ആദ്യം നിന്റെ;
പിന്നെ പല വിരൽ തുമ്പിലേക്ക്

കോഴി മൂന്ന് കൂകും മുന്നേ
ഉറ്റവർ തളളി പറഞ്ഞു
ഈ രക്തത്തിൽ പങ്കില്ലെന്ന്
നീ കൈ കഴുകി

പാപികളെന്നെ കല്ലെറിഞ്ഞു
പാപഭാരത്തിന്റെ കുരിശ്
ചുമപ്പിച്ചു

ഒറ്റക്ക് കയറുന്നു ഞാൻ,
കുരിശും കൊണ്ട്,
ഒറ്റപ്പെടലെന്ന ഗാഗുൽത്തയുടെ
ഉച്ചിയിലേക്ക്

മാനം ഷെയർ ചെയ്യപ്പെട്ട്
നഗ്നയാവുന്നു
മലമുകളിൽ കുരിശേറ്റപ്പെടുന്നു

ഉയർത്തെഴുന്നേൽക്കില്ല...
ഉടലിനപ്പുറം
ഉയിർ കാണാനറിയാത്ത
സർപ്പസന്തതികൾക്ക്
ഇടയിലേക്കിനി ഞാൻ

5 comments:

  1. ഡിജിറ്റല്‍ സെല്‍ഫികള്‍!!

    ReplyDelete
  2. ഗംഭീരമായി...... പഥയാതിരിക്കാന്‍ വയ്യ....... അത്ര മനോഹരമായി...... വളരെ ഇഷ്ടപ്പെട്ടു..... വരികള്‍ക്ക് നല്ല മൂര്‍ച്ച..... ആശംസകൾ നേരുന്നു.....

    ReplyDelete
  3. നന്ദി സുഹൃത്തേ. ആസ്വാദനത്തിനും ആശംസക്കും... ഇനിയും വരണം...

    ReplyDelete
  4. അഭിനവ കാലത്തിന്റെ യഥാർത്ഥ പരിച്ഛേദം... നന്നായി മഹേഷ്...

    ReplyDelete
    Replies
    1. സന്തോഷം, വിനുവേട്ടാ...

      Delete