1
വഴിയോരമാരേയോ തിരയുമീ മിഴികളിൽ
പുഴപോലെ നീളുന്ന കാത്തിരിപ്പ്
അഴലിന്റെയിത്തിരി നിഴൽ പൊടിപ്പ്
2
ഉരക്കല്ല് തീണ്ടാത്ത രത്നങ്ങളെപ്പോൽ
ഉറങ്ങിക്കിടക്കുന്നു സ്വപ്നങ്ങൾ
ഉള്ളിൽ
3
വിരഹം
കവിതയൂറാൻ ഉള്ളിലൊരു
മുറിവ്
4
മഴക്കാറാൽ ഒാട്ടയടച്ചിട്ടും
ഇടിമിന്നൽ വെച്ച് വിളക്കീട്ടും
മാനം പിന്നേം ചോരണ്
അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കഥയും കവിതയും ഒന്നും എഴുതരുതെന്നാണ് പറയാറ്. അനുഭവങ്ങളുടെ വര്ണ്ണപകിട്ടിലാത്തതു കൊണ്ടാവാം എന്റെ എഴുത്തിനു ഗുണവും മണവും ഒന്നും കാണണമെന്നില്ല. എന്നാലും മനസ്സിന്റെ നടവഴിയോരത്ത് ഈ കടലാസ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു രസം … അതില്‍ ചിലത് ഞാന്‍ ഇവിടെ പൊഴിക്കട്ടേ…
Friday, September 25, 2015
ഹൈക്കു
Labels:
കവിത
Subscribe to:
Post Comments (Atom)
നന്നായിരിക്കുന്നു ...
ReplyDeleteകൂടുതൽ വരികൾ എഴുതി പൂർണ്ണമാക്കിയാൽ
കൂടുതൽ മനോഹരം
മഴക്കാറാൽ ഒാട്ടയടച്ചിട്ടും
ReplyDeleteഇടിമിന്നൽ വെച്ച് വിളക്കീട്ടും
മാനം പിന്നേം ചോരണ്
നല്ലൊരു കവിയാണ് സംശയം വേണ്ട......
നന്മകള്‍ ...നേരുന്നു.... ഒപ്പം ആശംസകളും.....
നന്ദി നന്ദിനി, വിനോദ്
ReplyDelete